കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ KKLF ന്റെ ഭാഗമായി കുവൈറ്റിലെ മലയാളികൾക്കായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ലേഖനം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്. 2025 ഏപ്രിൽ 10 ന് മുൻപായി സൃഷ്ടികൾ kaithirikalakuwait@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. ഇ-മെയിലൂടെ അയക്കുന്ന എൻട്രികൾ മാത്രമെ പരിഗണിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 98542121, 65842820 (ഫഹഹീൽ) 94436870 (അബ്ബാസിയ) 55504351 (സാൽമിയ) 66023217 (അബുഹലീഫ).

✅ നിബന്ധനകൾ:-

✒️ 1. ലേഖനം – വിഷയം: തിരിഞ്ഞു നടക്കുന്ന നവോത്ഥാനം. (പരമാവധി 5 പുറം കവിയരുത്)

✒️ 2. കവിത – പ്രത്യേകം വിഷയമില്ല (പരമാവധി 24 വരികൾ)

✒️ 3. ചെറുകഥ – പ്രത്യേകം വിഷയമില്ല (5 പുറം കവിയരുത്)

✒️ 4. രചനകൾ മൗലികമായിരിക്കണം.

✒️ 5. മുൻപ് പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം.

✒️ 6. രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തോ മലയാളത്തിൽ ടൈപ്പ് ചെയ്തോ പി.ഡി.എഫ് ഫോർമാറ്റിൽ, e-mail ചെയ്യണം.

✒️ 7. രചനകളോടൊപ്പം എഴുതിയ ആളുടെ പേരും മേൽവിലാസവും വാട്സപ്പ് നമ്പറും ചേർക്കുക.

👉 ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ KKLF വേദിയിൽ വെച്ച് നൽകുന്നതായിരിക്കും.

👉 മത്സര ഫലങ്ങളിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.